തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര് കോട്ടേക്ക് ഓടുന്ന വന്ദേഭാരത് സര് വീസിന് ഇന്ന് മുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പുണ്ടാകും. ഇതേത്തുടർന്ന് ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തി. 6.03ന് കൊല്ലത്ത് എത്തുന്ന വന്ദേഭാരത് രണ്ട് മിനിറ്റ് ഇവിടെ നിർത്തും. തുടർന്ന് 6.05ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 6.53ന് ചെങ്ങന്നൂരിലെത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55ന് ഇവിടെനിന്ന് യാത്ര പുറപ്പെടും. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ചെങ്ങന്നൂരിൽ ട്രെയിനിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതിൽ മാറ്റമുണ്ടാകില്ല. എന്നാല്‍, തൃശൂരിലും വന്ദേഭാരതിൻ്റെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പതിവായി എത്തുന്ന 9.30 ന് തന്നെ എത്തുന്ന വന്ദേഭാരത് ഒരു മിനിറ്റ് അധികം ഇവിടെ കിടക്കും. നേരത്തെ 2 മിനിട്ടാണ് നിർത്തിയിട്ടിരുന്നതെങ്കിൽ നാളെ മുതൽ തൃശൂരിൽ വന്ദേഭാരത് 3 മിനിറ്റ് നിർത്തിയിടും. ശേഷം 9.33 ന് ഇവിടെ നിന്ന് പുറപ്പെടും. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് കുതിച്ചെത്തും. കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് ഷോർണൂർ കഴിഞ്ഞാൽ വന്ദേഭാരത് നിർത്തുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.