ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ നിശ്ചലമായി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ട്വിറ്ററിന്റെ പ്രവർത്തനം തടസപ്പെട്ടത്. നിരവധി ഉപയോക്താക്കളാണ് ട്വിറ്റർ പ്രവർത്തനരഹിതമാണെന്ന് പരാതിപ്പെട്ടിരിക്കുന്നത്.
വെബ്സൈറ്റിന് പുറമേ, ആൻഡ്രോയിഡ് ഐ.ഒ.എസ്. ആപ്പുകളിലും ട്വിറ്റർ പ്രവർത്തിക്കുന്നില്ല. ഡൗൺ ഡിറ്റക്ടർ നൽകുന്ന വിവരമനുസരിച്ച് ഇന്ത്യയ്ക്ക് പുറമേ മലേഷ്യ, ഇൻഡൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ട്വിറ്ററിൽ പ്രശ്നങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട്.
അതേസമയം, പ്രശ്നത്തിന് കാരണമെന്താണെന്ന് ട്വിറ്റർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള സെർവർ തകരാറിലായതാകാം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ചില റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഒക്ടോബർ 16-നും ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ട്വിറ്ററിന്റെ പ്രവർത്തനം തടസപ്പെട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.