മുക്കം: താമരശേരി ഡിവൈഎസ്പി സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മുക്കത്ത് അനധികൃത ലോട്ടറി പിടികൂടി. മുക്കം പാലത്തിന് സമീപത്തെ വെയ് ബ്രിഡ്ജ് ലക്കി സെന്ററിൽ നിന്നാണ് എഴുതിയ ലോട്ടറി പിടികൂടിയത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ എഴുത്ത് ലോട്ടറിയില്‍ പെടുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.എഴുത്തിനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും പേപ്പറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.കടയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെയും പോലിസ് കസ്റ്റഡിയില്‍ എടുത്തു.
മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ ഇത്തരം ലോട്ടറി എഴുത്ത് കേന്ദ്രങ്ങള്‍ വ്യാപകമാണന്ന പരാതി പോലീസിന് ലഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.