ഗുരുവായൂർ ക്ഷേത്രത്തിൽ 2 സ്വർണ കിരീടങ്ങൾ വഴിപാടായി ലഭിച്ചു. 45 പവനിലേറെ തൂക്കം വരും. തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ് രണ്ട് കിരീടങ്ങളും സമർപ്പിച്ചത്.
പ്രഭാവലയവും ചുവപ്പ് കല്ല് പതിച്ചതുമായി 26 പവന്റെ കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിച്ച 19 പവന്റെ കിരീടം ശാസ്താവിനും ചാർത്തി. മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി കിരീടങ്ങൾ ഏറ്റു വാങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.