മൈക്രോമാക്സ് ഇന്ത്യയിൽ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാനുള്ള അവസാന ഘട്ടത്തിലാണ്. നവംബര്‍ മൂന്നിനാണ് ഫോണുകള്‍ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് മൈക്രോമാക്‌സ് ഫോണുകള്‍ അവതരിപ്പിക്കുന്നത്. ചൈനീസ് ബ്രാന്‍ഡുകളുമായി കടുത്ത മത്സരത്തിനാണ് മൈക്രോമാക്‌സ് ഇതുവഴി ഒരുങ്ങുന്നത്.
വരാനിരിക്കുന്ന ‘ഇൻ’ സീരീസ് ഫോണിന്റെ ഡിസൈൻ ടീസർ കമ്പനി പുറത്തിറക്കി. ഫോണിന്റെ ബാക്ക് പാനൽ രൂപകൽപ്പനയെക്കുറിച്ച് സൂചന നൽകുന്ന ഒരു വീഡിയോ ടീസർ കമ്പനി ട്വിറ്ററിൽ പങ്കിട്ടു.
ഫോണിന്റെ എക്സ് ആകൃതിയിലുള്ള ഗ്രേഡിയന്റ് കളർ ഡിസൈൻ ഉണ്ട്. ഫോണിന് ചുവടെ ഒരു ‘ഇൻ’ ബ്രാൻഡ് ലോഗോയും ഉണ്ട്. ഫോണുകളില്‍ മീഡിയാ ടെക് ഹീലിയോ ജി35, ഹീലിയോ ജി 85 പ്രൊസസറുകളാണ് പ്രവർത്തിപ്പിക്കുന്നതെന്ന് മൈക്രോമാക്‌സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഫോണുകളുടെ പേര് മൈക്രോമാക്‌സ് ഇന്‍ 1, ഇന്‍ 1 എ എന്നിങ്ങനെ ആയിരിക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. 7000 രൂപയ്ക്കും 25000 രൂപയ്ക്കും ഇടയില്‍ വില വരുന്ന ഫോണുകളായിരിക്കും ഇവ. സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് ഓഎസില്‍ തയ്യാറാക്കിയിരിക്കുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
6.5 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്‌പ്ലേ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 13 എംപി പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇതില്‍ അഞ്ച് എംപി, രണ്ട് എംപി സെന്‍സറുകള്‍. സെല്‍ഫിയ്ക്കായി 13 എംപി ക്യാമറ എന്നിവ മീഡിയാ ടെക്ക് ഹീലിയോ ജി85 പ്രൊസസറിലെത്തുന്ന ഫോണില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മീഡിയാ ടെക് ഹീലിയോ ജി35 പ്രൊസസറില്‍ എത്തുന്ന വില കുറഞ്ഞ ഫോണില്‍. രണ്ട് ജിബി റാം, 32 ജിബി സ്‌റ്റോറേജ്, 3.5 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്‌പ്ലേ. 13 എംപി, രണ്ട് എംപി സെന്‍സറുകളുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ, എട്ട് എംപി സെല്‍ഫി ക്യാമറ എന്നിവ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.