കേരളത്തില്‍ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. എസ്.എസ്.എല്‍.സി പാസായവര്‍ക്കായി ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നവംബര്‍ 29 വരെ പി.എസ്.സിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഹയര്‍ സെക്കണ്ടറി ഡിപ്പാര്‍ട്ട്മെന്റില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് നേരിട്ടുളള നിയമനം. കാറ്റഗറി: 447/2023.
നിലവില്‍ 36 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം (10), പത്തനംതിട്ട (04), എറണാകുളം (15), കോഴിക്കോട് (04), കാസര്‍ഗോഡ് (03) എന്നിങ്ങനെയാണ് ഒഴിവുകള്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളാണുള്ളത്. അതുകൊണ്ട് തന്നെ നിയമനങ്ങള്‍ കൂടാനാണ് സാധ്യത.
18 മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമപരമായ ഇളവ് ഉണ്ടായിരിക്കുന്നതാണ്.
എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.കേരള പി.എസ്.സി നേരിട്ട് നടത്തുന്ന ലബോറട്ടറി അറ്റന്റര്‍ ടെസ്റ്റ് പാസായിരിക്കേണ്ടത് നിര്‍ബന്ധമാണ്.
(അറ്റന്റര്‍ പരീക്ഷ നിയമനം ലഭിച്ച് പ്രൊബേഷന്‍ സമയത്ത് എഴുതിയെടുത്താല്‍ മതിയാവും)
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാസം 24,400 രൂപ മുതല്‍ 55,200 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. പി.എസ്.സിയുടെ ഒ.എം.ആര് പരീക്ഷയില്‍ വിജയിക്കുന്നവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് സര്‍ട്ടിഫിക്കറ്റ് വെരിക്കേഷനും, അഭിമുഖത്തിനും ശേഷമാണ് നിയമനം.താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സി (thulasi.psc.kerala.gov.in) വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.അവസാന തീയതി: 29-11-2023
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.