മലപ്പുറം ∙ പോക്സോ കേസിൽ പ്രതിയായ ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് സിപിഎം. പാർട്ടിയുടെ സൽപേരിനു കളങ്കമുണ്ടാക്കിയെന്ന ആക്ഷേപം ഉയർന്നതിനാലാണ് സസ്പെൻഷനെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.പോക്സോ കേസ് പോലുള്ള ആരോപണമുയർന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു.
കുറ്റക്കാരനെന്നു കണ്ടെത്തിയാൽ മറ്റു നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം നല്ലളം സ്റ്റേഷൻ പരിധിയിൽ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് വേലായുധൻ വള്ളിക്കുന്നിനെതിരെ കേസ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.