കൊച്ചി∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിനെതിരെ ആത്മഹത്യാ ശ്രമം നടത്തിയതിന് പൊലീസ് കേസ്. ഇൻഫോപാർക്ക് പൊലീസാണ് അലൻ ഷുഹൈബിനെതിരെ കേസെടുത്തത്. ഇന്നലെയാണ് അമിത അളവിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാത്രിയോടെയാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊച്ചി ഇടച്ചിറയിലെ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന് സുഹൃത്തുക്കള്‍ക്കയച്ച ദീർഘമായ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.