പത്തനംതിട്ടിൽ അഞ്ചുവയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ കൊടുമണ്‍ പോലീസ് പിടികൂടി. അങ്ങാടിക്കല്‍ വടക്ക് സിയോണ്‍കുന്ന് വാഴവിളമുരുപ്പേല്‍ വാടകയ്ക്ക് താമസിക്കുന്ന മാവേലിക്കര സ്വദേശി സുരേഷ് (43) ആണ് അറസ്റ്റിലായത്.
പല ദിവസങ്ങളിലും ഇയാളുടെ വീട്ടില്‍വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ മാതാപിതാക്കള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.