ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബർ മുതൽ ഗൂഗിള്‍ നീക്കം ചെയ്യും. കഴിഞ്ഞ മെയില്‍ പുതുക്കിയ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസിയ്ക്ക് കീഴിലാണ് നടപടി. കുറഞ്ഞത് രണ്ട് വര്‍ഷക്കാലം സൈന്‍ ഇന്‍ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് 2023 ഡിസംബറില്‍ കമ്പനി നീക്കം ചെയ്യുക. ജിമെയില്‍, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് അക്കൗണ്ടുകള്‍ ഇക്കൂട്ടത്തില്‍ പെടും.
ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുക. അക്കൗണ്ട് നിര്‍മിച്ചതിന് ശേഷം ഒട്ടും ഉപയോഗിക്കാതെ കിടക്കുന്നവയാണ് അതില്‍ ആദ്യം ഒഴിവാക്കുക. നീക്കം ചെയ്യാന്‍ പോവുന്ന അക്കൗണ്ടുകളിലേക്ക് അക്കാര്യം അറിയിച്ചുകൊണ്ട് പല തവണ ഇമെയിലുകള്‍ അയക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. ഉപയോഗിക്കാത്ത അക്കൗണ്ടുകളിലേക്കും ആ അക്കൗണ്ടുമായി റിക്കവറി ഇമെയില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിലേക്കും അറിയിപ്പ് ലഭിക്കും.
രണ്ട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുക. ഇതേ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഗൂഗിളിന്റെ മറ്റ് സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതോടെ അക്കൗണ്ട് സജീവമാണെന്ന് പരിഗണിക്കുകയും നടപടിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.