കൊച്ചി∙ ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ( 23) ഗുരുതരമായ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മേലൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ലിയ ജിജി. ബുധനാഴ്ച പുലർച്ചെ കൊച്ചി മെട്രോ പില്ലർ നമ്പർ 69ന് സമീപമായിരുന്നു അപകടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.