കുട്ടി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഗംഗാ നദിയില്‍ സ്‌നാനം നടത്തിയാല്‍ കുട്ടിയുടെ അസുഖം മാറുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍ ഇവിടെ എത്തിയത് . കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും പ്രതീക്ഷ കൈവിട്ട നിലയിലായിരുന്നു അവരുടെ പ്രതികരണമെന്ന് പോലീസ് പറയുന്നു. ഇതിനെ തുടര്‍ന്ന് എങ്ങനെയെങ്കിലും മകന്റെ അസുഖം മാറാന്‍ ഗംഗയില്‍ കുട്ടിയുടെ സ്‌നാനം നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അതെ സമയം കാറില്‍ കയറുമ്പോൾ മുതല്‍ കുട്ടി അവശനിലയിലായിരുന്നുവെന്ന് ടാക്‌സി ഡ്രൈവര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









