ചർമ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ് ഗ്ലിസറിന്‍റെ ഉപയോഗം. എണ്ണമയമുള്ള ചര്‍മ്മത്തിനും വരണ്ട ചർമ്മത്തിനും ഗ്ലിസറിൻ ഉപയോഗിക്കാം. ഗ്ലിസറിന്‍ പതിവായി ചര്‍മ്മത്തില്‍ പുരട്ടിയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വരണ്ട ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ ഗ്ലിസറിന്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. ആന്‍റി ഏജിംങ് ഗുണങ്ങള്‍ അടങ്ങിയ ഗ്ലിസറിന്‍ മുഖത്ത് പുരട്ടുന്നത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം യുവത്വത്തോടെയിരിക്കാനും സഹായിക്കും.
അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങി നിരവധി ഗുണങ്ങളും ഗ്ലിസറിനുണ്ട്. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഗ്ലിസറിന്‍ മുഖത്ത് പുരട്ടാം.
മുഖത്തെ കറുത്ത പാടുകളെ അകറ്റാനും സ്കിന്‍ ക്ലിയര്‍ ചെയ്യാനും ഗ്ലിസറിന്‍ മുഖത്ത് പുരട്ടാം.
ഗ്ലിസറിൻ പുരട്ടുന്നതിന് മുമ്പ് അത് വെള്ളത്തിലോ റോസ് വാട്ടറിലോ ചേർത്ത് നേർപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. അതുപോലെ ഇവ ചെറിയ അളവിൽ മാത്രം ഉപയോഗിക്കുക. ഒരുപാട് നേരം ചർമ്മത്തിൽ വെയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക. ഗ്ലിസറിൻ പെട്ടന്ന് പൊടിയും മലിനീകരണവും വലിച്ചെടുക്കും എന്നതിനാൽ അൽപ്പസമയത്തിന് ശേഷം ഗ്ലിസറിൻ കഴുകിക്കളയുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.