തൃശൂർ: സംഘപരിവാർ നേതാവ് ആർ.വി. ബാബു നടത്തിയ പ്രസ്താവനയിൽ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി.ബാബു പാലയൂർ ക്രിസ്ത്യൻ പള്ളി നിലനിന്നിരുന്നിടത്ത് നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. ഇതാണ് ബാബുവിൻ്റെ വിവാദ പ്രസ്താവന. യാതൊരു അടിസ്ഥാനവുമില്ലാത്ത തികച്ചും ധിക്കാരപരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കേരളത്തിലെ ജനങ്ങളുടെ ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാർ നേതാവ് തൻ്റെ അഭിപ്രായം ബോധപൂർവം പ്രകടിപ്പിക്കുന്നതെന്ന് എൽഡിഎ കുറ്റപ്പെടുത്തി.
തൃശൂരില്‍ സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തികാട്ടുന്ന സുരേഷ് ഗോപി കൃസ്ത്യന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വരികയാണ്. തൃശൂരില്‍ അദ്ദേഹം മാതാവിന് കിരീടം സമ്മാനിച്ചത് വാര്‍ത്തയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സംഘപരിവാര്‍ നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവനകളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ആര്‍.വി. ബാബു തൃശൂരിലെ കൃസ്ത്യന്‍ പള്ളികളെ കുറിച്ചും നുണ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതേ കുറിച്ചും ജനങ്ങളോട് വിശദീകരിക്കാന്‍ സുരേഷ് ഗോപി തയ്യാറാവണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.