ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തം. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസാ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ഥിക്യാമ്ബിന് നേരെ നടന്ന ആക്രമണത്തിലാണ് ഹനിയെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ഡ്രോണ്‍ കാറില്‍ പതിച്ചാണ് ഹനിയെയുടെ മക്കളും പേരക്കുട്ടികളും മരിച്ചതെന്ന് റിപ്പോർട്ട്
ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നതെന്ന് ഹനിയെ ആക്രമണ വിവരം ഖത്തറില്‍ കഴിയുന്ന ഹനിയെയും സ്ഥിരീകരിച്ചു. തന്റെ മക്കളും പേരക്കുട്ടികളും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ 60 പേര്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഹനിയെ പ്രതികരിച്ചു. ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നതെന്നും ഹനിയെ ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.