റോഡിന് കുറുകെ ഓടിയ പശുവിനെ ഇടിച്ച് ബൈക്ക് ഓടിച്ചയാൾ മരിച്ചു. കാസർകോട് ജില്ലയിലെ ഉപ്പളയിലെ ജ്യൂസ് ഷോപ്പിൽ ജോലി ചെയ്തിരുന്ന കന്യാനയിലെ യാക്കൂബ് (21) ആണ് മരിച്ചത്. സെപ്റ്റംബർ ഒന്നിന് കന്യാനയിലാണ് അപകടം. ബൈക്ക് ഓടിക്കുന്നതിനിടെ പശു റോഡിന് കുറുകെ ഓടുകയായിരുന്നു. ബൈക്ക് പശുവിനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയും യഅ്ഖൂബിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാക്കൂബ് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കന്യാന ബണ്ടിത്തടുക്ക മൊറോട്ടിയിലെ ഇസ്മാഈല്‍-നഫീസ ദമ്ബതികളുടെ മകനാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.