ബത്തേരി ; വയനാട് ലോക്സഭാ മണ്ഡലത്തിലെ ബത്തേരിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ വീടുകളിൽ വിതരണത്തിനു തയാറാക്കിയതെന്നു കരുതുന്ന, നിത്യോപയോഗ സാധനങ്ങളടങ്ങിയ 2000 കിറ്റുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ടൗണിലെ മൊത്ത വിതരണ സ്ഥാപനത്തിനു മുൻപിൽ പാതി കിറ്റുകൾ വാഹനത്തിൽ കയറ്റിയ നിലയിലും പാതി പുറത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിലുമായിരുന്നു. പഞ്ചസാര, വെളിച്ചെണ്ണ, ബിസ്കറ്റ്, സോപ്പ്, സോപ്പു പൊടി, റസ്ക് തുടങ്ങിയ സാധനങ്ങളടങ്ങിയവയാണ് കിറ്റുകളെന്ന് ബത്തേരി പൊലീസ് പറഞ്ഞു. കൂടാതെ വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില തുടങ്ങിയവയുമുണ്ട്. ഗോത്ര കോളനികളിൽ വിതരണം ചെയ്യാൻ വച്ചവയാകാം സാധനങ്ങളെന്നാണു കരുതുന്നത്. തിരഞ്ഞെടുപ്പു സ്ക്വാഡും സ്ഥലത്തെത്തി കിറ്റുകൾ പരിശോധിച്ചു.
സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നും, സാധനങ്ങൾ ഓർഡർ ചെയ്തതു ബിജെപി നേതാവാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുമെന്നും സിപിഎം ഏരിയാ സെക്രട്ടറി പി.ആർ.ജയപ്രകാശ് പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.