അബ്ദുല്‍ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനല്കാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം. ഇക്കാര്യം വാദിഭാഗം അഭിഭാഷകൻ മുഖാന്തരം കുട്ടിയുടെ ഉമ്മയും ബന്ധുക്കളും സൗദിയിലെ കോടതിയെ അറിയിച്ചു. കോടതി ഇത് ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റഹീം നിയമസഹായസമിതി അംഗങ്ങള്‍ പറഞ്ഞു.
പതിനെട്ടു വർഷമായി സൗദി ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുല്‍ റഹീമിനു ദിയാധനം നല്‍കാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നല്‍കുകയാണ് സൗദി കോടതിയില്‍ നിന്നുണ്ടാവേണ്ട നടപടി. ഇതിനുശേഷം ദിയാധനം സ്വീകരിക്കാനായി അക്കൗണ്ട് തുറക്കുന്നതിനുള്ള സാങ്കേതികത്വംകൂടി മറികടന്നാല്‍ പണം ഇന്ത്യൻ എംബസി വഴി ട്രാൻസ്ഫർ ചെയ്യാനാവും.
നാട്ടിലെ ഐ.സി.ഐ.സി.ഐ., ഫെഡറല്‍ എന്നീ രണ്ട് ബാങ്കുകളിലായാണ് റഹീമിനായി സമാഹരിച്ച തുകയുള്ളത്. ഈ തുക ഇതുവരെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടില്ല. നടപടിക്രമങ്ങള്‍ തുടരുന്നുവെന്നാണ് അധികൃതർ പറയുന്നത്. അതെ സമയം സമാഹരിച്ച തുകയുടെ ഓഡിറ്റ് നടപടികള്‍ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനുള്ള അംഗീകാരം നേടുന്നതിനായി റഹീം നിയമ സഹായസമിതി അംഗങ്ങള്‍ ശനിയാഴ്ച രാമനാട്ടുകര യോഗം ചേരുന്നുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.