ചെറുപ്രായത്തിൽ ഇത്രയേറെ കുട്ടികൾ എന്തിനാണു ജീവിതം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചത് . എന്തു പ്രശ്നമാണ് അവരെ ആത്മഹത്യയിലേക്കു തള്ളിവിട്ടതെന്ന ചോദ്യം പലർക്കു മുന്നിലും ഉത്തരം കിട്ടാതെ നിൽപ്പുണ്ടാകും. തീർത്തും ഗൗരവമായി കാണേണ്ട വിഷയമാണ് കുട്ടികളിലെ ആത്മഹത്യാശ്രമങ്ങൾ. ഒരു കുട്ടി ആത്മഹത്യാ ശ്രമം നടത്തി രക്ഷപ്പെടുമ്പോള്‍ സൈക്യാട്രി അസെസ്മെന്റിന് എത്തിക്കാറുണ്ട്. കുട്ടി വളർന്നു വരുന്ന സാഹചര്യം, സമ്മർദ്ദം നേരിടാനുള്ള കഴിവ്, വീട്ടുകാർ കുട്ടിക്ക് കൊടുക്കുന്ന പിന്തുണ എത്രത്തോളമാണ് എന്നിവയാണ് പരിശോധനയിൽ പ്രധാനമായും ശ്രദ്ധിക്കുന്നത്.
ഇനി ജീവിക്കേണ്ട എന്ന ചിന്ത കുട്ടിയിൽ എങ്ങനെ വന്നു എന്നതും തന്റെ പ്രശ്നങ്ങളുടെ പരിഹാരം ആത്മഹത്യയാണെന്ന് കുട്ടിക്ക് എങ്ങനെ തോന്നിയെന്നും കൃത്യമായി പരിശോധിക്കും. ഇതിനും മുൻപും കുട്ടിയുടെ ഭാഗത്തുനിന്ന് ഇത്തരം ശ്രമങ്ങളുണ്ടായിട്ടുണ്ടോ എന്നും കുടുംബത്തിൽ ആരെങ്കിലും മുൻപ് ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടോ എന്നും ഈ അവസരത്തിൽ അന്വേഷിക്കും. ഇനി ജീവിക്കേണ്ട, ആത്മഹത്യ ചെയ്യും എന്നൊക്കെ പറയുന്ന കുട്ടികളുടെയും മുതിർന്നവരുടെയും കണക്കെടുത്താൽ, പത്തിൽ എട്ടു പേരും പിന്നീട് ആത്മഹത്യ ചെയ്തതായാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ എല്ലാവരും ഗൗരവത്തിൽ എടുക്കേണ്ടതായുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.