യുവതലമുറയുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഒരു സുപ്രധാന നിരീക്ഷണം നടത്തി. കുട്ടികൾക്ക് 16 വയസ്സ് തികയുന്നത് വരെ സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തണമെന്ന് ആൻ്റണി അൽബനീസ് ആവശ്യപ്പെട്ടത് . സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള പ്രായം 13ൽ നിന്ന് 16 ആക്കാനുള്ള പ്രചാരണത്തെ പിന്തുണച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും രംഗത്തെത്തി. നിരീക്ഷണത്തോടെയാണ് പ്രതികരണം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ആഘാതം ഗുരുതരമാണ്. നീണ്ടുനിൽക്കുന്ന സോഷ്യൽ മീഡിയ ഇടപെടലുകൾ മാനസികാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ആൻ്റണി അൽബനീസ് വിശദീകരിച്ചു.
വിവിധ തരത്തിലുള്ള കായിക ഇനങ്ങളിലും മറ്റ് സാധാരണ രീതികളിലും കൌമാരക്കാർ ഇടപെടുന്നത് മാനസികാരോഗ്യമുള്ള തലമുറയ്ക്ക് ആവശ്യമാണ്. ഇതിനായി സമൂഹമാധ്യമങ്ങളിലെ ഇടപെടലിന് നിയന്ത്രണം വേണമെന്നും ആന്റണി ആൽബനീസ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.