ഉറയുടെ സാന്നിധ്യം സ്പർശന സുഖത്തെയും ലൈംഗിക സുഖത്തെയും ബാധിക്കുമെന്നു പൊതുവെ പറയാറുണ്ട്. യോനിയുമായി നേരിട്ടു സമ്പർക്കം പുലർത്താത്തതിനാൽ ലൈംഗിക ബന്ധത്തിലുടനീളം ഉദ്ധാരണം നിലനിർത്താനാകുന്നില്ല എന്നതാണു മറ്റൊരു പരാതി. എന്നാൽ മികച്ചയിനം ഉറകൾ (Condom) ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്കു പ്രതിവിധി കാണാനാകും. വിവിധ ബ്രാൻഡുകൾക്ക് വിവിധ അനുഭവങ്ങളാവും ലഭിക്കുക. ലൈംഗികോത്തേജനം വർധിപ്പിക്കാൻ വിവിധ ഗന്ധങ്ങളിലുള്ള ഉറകളും ഇപ്പോൾ സുലഭമാണ്. ലൈംഗികതയുമായി എന്തു ബന്ധമാണ് ശരിക്കും ഉള്ളത്?
ദമ്പതികൾ എല്ലാ ദിവസവും കുറച്ചു സമയം കൂടി കണ്ടെത്തണം. സ്വസ്ഥമായി പരസ്പരം പങ്കുവയ്ക്കാൻ വേണ്ടി മാത്രമാണീ സമയം. കൊച്ചുകൊച്ചു വർത്തമാനം മുതൽ വളരെ ഗൗരവമുള്ള വരെ ഇവിടെ ചർച്ച ചെയ്യാം. ഇത്തരം കൊച്ചുവർത്തമാനവേളകളാണ് ഉത്കർഷവേള എന്ന് ഉദ്ദേശിക്കുന്നത്. ഇതേ തുടർന്നു രതിപൂർവലീലയ്ക്കു തുടക്കം കുറിക്കാം. മനസ്സിലുത്ഭവിക്കുന്ന സ്നേഹത്തിന്റെ ശാരീരികാവിഷ്കാരമായി ലൈംഗിക ബന്ധത്തിൽ താരദാത്മ്യം പ്രാപിക്കുമ്പോൾ ഇരുവരും രതിമൂർച്ഛയിലെത്തപ്പെടുന്നതിൽ അതിശയിക്കാനില്ല. മനസ്സു തന്നെയാണ് ഏറ്റവും പ്രധാന ലൈംഗിക പ്രചോദനമെന്നും തിരിച്ചറിയാനാവും.
സ്വയംഭോഗം എന്ന പ്രക്രിയ ഓരോ വ്യക്തിക്കും ലൈംഗികാരോഗ്യം നിലനിറുത്താൻ അനിവാര്യമാണ്. ഓരോ വ്യക്തിയും മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കുന്ന രീതിയാണിത്. എന്നാൽ അത് പരിധിവിടാതെ ശ്രദ്ധിക്കണം. സ്വയം നിയന്ത്രിക്കാനാകാത്തവിധം സ്വയംഭോഗാസക്തിയുണ്ടെങ്കിൽ മാത്രം ചികിത്സ അനിവാര്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.