സ്തനങ്ങളുടെ വലിപ്പവും ആകൃതിയും പൊതുവെ ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കും. ജനിതക ഘടകങ്ങൾ, കൊഴുപ്പ്– കണക്ടീവ് കോശങ്ങൾ, ഹോർമോണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം ഇതിനു പിന്നിലുണ്ട്. ഒരു സ്ത്രീയിൽ തന്നെ സ്തനങ്ങളിൽ ഒന്ന് മറ്റൊന്നിനേക്കാൾ അല്പം ചെറുതായിരിക്കും. അതു സാധാരണമാണ്.
തീർച്ചയായും ആലിംഗനത്തിനു ലൈംഗിക ജീവിതത്തിൽ പ്രമുഖ സ്ഥാനമുണ്ട്. 20 മിനിറ്റു നേരം ഒരു സ്ത്രീയെ ആലിംഗനം ചെയ്യുമ്പോൾ ഓക്സിടോസിൻ എന്ന ഹോർമോൺ സ്ത്രീശരീരത്തിൽ കൂടുതലായി ഉണ്ടാകുന്നുണ്ട്. അതു സ്ത്രീയെ കൂടുതൽ ഉണർവുള്ളവളും ഈർജസ്വലയുമാക്കും. പങ്കാളികൾ ആലിംഗനം ചെയ്യുന്നതു വളരെ ഗുണകരമാണ്. മാത്രമല്ല, പങ്കാളികൾക്കിടയിൽ നല്ല മാനസിക അടുപ്പവും രൂപപ്പെടും. അതിനാൽ സാധിക്കുമ്പോഴൊക്കെ ആലിംഗനബദ്ധരാകുന്നത് ഒരു ശീലമാക്കാൻ മടിക്കേണ്ട.
ഉദ്ധരിച്ച ലിംഗത്തിന് നാല് മുതൽ ആറ് ഇഞ്ച് നീളമുണ്ടാകും. അല്ലാത്ത സമയത്തു രണ്ടര– മൂന്നര ഇഞ്ചു നീളം ഉണ്ടാവും. എന്നാൽ ലിംഗവലുപ്പവും ലൈംഗികതയും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്ന് പഠനങ്ങൾ പറയുന്നത്. എങ്കിലും ഉദ്ധരിക്കുമ്പോൾ രണ്ടര ഇഞ്ചിൽ കുറവുണ്ടെങ്കിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 40–കൾക്കുശേഷം സ്ഖലനം കുറഞ്ഞു വരാം. പക്ഷേ, അപ്പോഴും രതിമൂർച്ഛ സാധ്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.