തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിംഗും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അതെ സമയം കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് കേന്ദ്രമന്ത്രിമാരാകുന്നത്.
ഘടകകക്ഷി മന്ത്രിമാരില്‍ ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായ ജെ.ഡി.എസ് കർണാടകയില്‍ ബി.ജെ.പിയുമായി ചേർന്നാണ് മത്സരിച്ചത്. അതെ സമയം എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതില്‍ ഇടതുപക്ഷത്തെ പരിഹസിച്ച് കുറിപ്പു പങ്കുവച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ .
കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരളത്തിലെ എൻ.ഡി.എയ്ക്ക് രണ്ട് മന്ത്രിയും കേരളത്തിലെ എല്‍.ഡി.എഫിന് ഒരു മന്ത്രിയുമുണ്ടായിരിക്കുന്നുവെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പിണറായി വിജയൻ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയിയായ കൃഷ്ണൻകുട്ടിയുടെ നേതാവ് എച്ച്.ഡി. കുമാരസ്വാമി നരേന്ദ്രമോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരിക്കുന്നു. ധ്വജപ്രണാമവും ലാല്‍സലാമും ഒന്നിച്ചു മുഴങ്ങുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.