ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. കരിയറിൽ 18 വർഷം പിന്നിടുന്ന വേളയിൽ ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന സന്തോഷത്തിലാണ് ഹണി. എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന ചിത്രം തന്റെ കരിയറിൽ തന്നെ ബ്രേക്ക് ആകുമെന്ന പ്രതീക്ഷയിലാണ് താരം. കഴിഞ്ഞ ദിവസം പുറത്തുവന്ന ‘റേച്ചൽ’ ടീസർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അതെ സമയം പുതിയ ചിത്രത്തെക്കുറിച്ചും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ട്രോളുകളെക്കുറിച്ചും ഹണി മനസ് തുറക്കുന്നു.ആദ്യമായി ഒരു ടൈറ്റിൽ റോൾ ചെയ്യുന്ന സന്തോഷത്തിലാണ്. നല്ലൊരു സിനിമയും നല്ലൊരു കഥാപാത്രവുമാണ് റേച്ചൽ. മികച്ച ഒരു ടീം ആണ് റേച്ചലിന് പിന്നിലുള്ളത്.
ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ പോലെയേ അല്ല, അത്തരത്തിലുള്ള കോസ്റ്റ്യൂം തന്നെ ആദ്യമായിട്ടാണ്. എന്തുകൊണ്ടും എനിക്ക് പുതുമയുള്ള കഥാപാത്രമാണ്. പ്രേക്ഷകരിൽ നിന്നും കിട്ടുന്ന പ്രതികരണങ്ങളും വളരെ പോസറ്റീവ് ആണ്18 വർഷം എന്നത് വലിയ കാലയളവാണ്. ഒരുപാട് മാറ്റങ്ങൾ ഹണി എന്ന വ്യക്തിക്കും അഭിനേതാവിനും സംഭവിച്ചിട്ടുണ്ട്. ഞാനെന്റെ വളരെ ചെറിയ പ്രായത്തിലാണ് സിനിമയിൽ എത്തുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യചിത്രം ബോയ്ഫ്രണ്ട് ചെയ്യുന്നത്. എന്റെ വളർച്ചയുടെ ഓരോ ഘട്ടവും ഈ ഇൻഡസ്ട്രിയിലാണ് കടന്ന് പോയത്. ഇവിടുള്ള ആളുകളെയാണ് ഞാൻ കണ്ട് വളർന്നതും. കോളേജിൽ പോയി പഠിക്കാൻ സാധിച്ചിട്ടില്ല. ഡിസ്റ്റൻസ് ആയിട്ടായിരുന്നു പഠനമെല്ലാം. അതുകൊണ്ട് തന്നെ പുറമേയുള്ള സൗഹൃദങ്ങൾ കുറവാണ്. എന്റെ ലോകം എന്ന് പറയുന്നതേ ഈ ഇൻഡസ്ട്രിയാണ്. ഈ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ഉയർച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട്. കഠിനാധ്വാനവും പ്രതീക്ഷയുമാണ് എന്നെ മുന്നോട്ട് നയിച്ചത്.ഹണി റോസ് പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.