മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കർമസേനക്കായി വാങ്ങിയ പുതിയ വാഹനം ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു.
2023-2024 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹനം വാങ്ങിയത്.
സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ വാർഡ് കേന്ദ്രങ്ങളിൽ ശേഖരിച്ചു വെച്ച മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കാൻ പുറമേ നിന്ന് വാഹനം വാടകക്ക് വിളിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് ഗ്രാമപഞ്ചായത്തിന് വലിയ സാമ്പത്തിക ബാധ്യതയും വരുത്തിയിരുന്നു. മാത്രമല്ല ആവശ്യത്തിന് വാഹനങ്ങൾ ലഭിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാമാണിപ്പോൾ പരിഹാരമായിരിക്കുന്നത്.
ഇപ്പോൾ വാഹനമായതോടെ പ്രവർത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാവുമെന്ന് ദിവ്യ ഷിബു പറഞ്ഞു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, മറിയംകുട്ടി ഹസൻ, വി.ഷംലൂലത്ത്, എം.ടി. റിയാസ്, യു.പി. മമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.