കൽപ്പറ്റ: വയനാട്ടിലെ ദുരന്തമേഖലയിൽ പത്തുദിവസത്തെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്ന് മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും. സൈന്യത്തിൻ്റെ എല്ലാ സംഘങ്ങളും മടങ്ങും. രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് സേനകൾക്ക് കൈമാറുമെന്നും സെെന്യം അറിയിച്ചു.
സെെന്യത്തിന്റെ 500 അംഗസംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണ് ഇവർ. എന്നാൽ താൽക്കാലിക ബെയ്ലി പാലം അറ്റകുറ്റപ്പണി സംഘം പ്രദേശത്ത് തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹെലികോപ്റ്റർ തിരച്ചിൽ സംഘവും ഇവിടെ തുടരും.
ബാക്കിയുള്ളവർ മടങ്ങുകയാണെന്ന് സെെന്യം അറിയിച്ചു. ചുരൽമല, മുണ്ടക്കെ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായ ഉടൻ രക്ഷാപ്രവർത്തനത്തിനായി പൊലീസും അഗ്നിശമനസേനയും എൻഡിആർഎഫും വിവിധ സേനകളും എത്തിയിരുന്നു. ജൂലായ് 30ന് ഉച്ചയ്ക്കാണ് ഇന്ത്യൻ കരസേന സ്ഥലത്തെത്തുന്നത്. നിരവധി പേരെയാണ് സെെന്യം ഇതുവരെ രക്ഷിച്ചത്. മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ ബെയ്ലി പാലം നിർമിക്കുന്നതില്‍ അതിവിദഗ്ദ്ധരായ സെെനികരും ഉള്‍പ്പെട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.