കോഴിക്കോട്: കന്നുകാലി ഫാമിൽ നിന്ന് അനധികൃതമായി പുറത്തേക്ക് മാലിന്യം തള്ളിയതിനെ തുടർന്ന് കർശന നടപടിയുമായി നടപടിയുമായി . പെരുവയൽ പഞ്ചായത്തിലെ പേരിയ കോഴിച്ചിറയിലെ കന്നുകാലി ഫാമിനെതിരെയാണ് നടപടി. ഫാമിലെ മുഴുവൻ കന്നുകാലികളെയും പിടിച്ചെടുത്ത് ലേലം ചെയ്തു.
പ്രദേശവാസികൾ പരാതിയുമായി എത്തിയതിനെ തുടർന്ന് രണ്ട് മാസം മുമ്പ് ഉടമയ്ക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നതായി പഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരി പറഞ്ഞു. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുകയും ഫാമിലെ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്യുകയും ചെയ്തത്. എല്ലാ കന്നുകാലികളെയും ഫാമിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടിരുന്നതായും പ്രസിഡന്‍റ് പറഞ്ഞു.
മുന്നറിയിപ്പ് കാലാവധി അവസാനിച്ചതോടെയാണ് പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം നടപടിയുമായി രംഗത്തെത്തിയത്. ഫാമിൽ ആറ് പശുക്കളും നാല് പശുക്കിടാക്കളും ആറ് പോത്തുകളുമാണ് ഉണ്ടായിരുന്നത്. ഇവയേയെല്ലാം പഞ്ചായത്ത് അധികൃതർ പിടിച്ചെടുത്ത് ലേലത്തിൽ വിറ്റു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. കന്നുകാലികളെ ലേലം ചെയ്യുന്നതിനൊപ്പം ഉടമയിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.