കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് നിലവിൽ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും ഓഗസ്റ്റ് 24-നകം ആധാർ കാർഡും പെൻഷൻ രേഖകളും സഹിതം അക്ഷയ കേന്ദ്രങ്ങളിൽ എത്തി 2024 വാർഷിക മസ്റ്ററിന് വിധേയരാകണം.
മസ്റ്ററിംഗ് ശരിയായില്ലെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് സഹിതം മസ്റ്റർ പരാജയപ്പെട്ട റിപ്പോർട്ടും ക്ഷേമനിധി ബോർഡിൻ്റെ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. മസ്റ്ററിങ് നടത്താത്ത പെൻഷൻകാർക്ക് ഇനി പെൻഷൻ ലഭിക്കാത്തതിനാൽ പ്രസ്തുത തീയതിക്കകം മസ്റ്ററിങ് നടത്തി പെൻഷൻ ആനുകൂല്യം ഉറപ്പാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.