മാവൂർ: ചാലിയാറിനോട് ചേർന്നുള്ള മാവൂർ പാടശേഖരത്തിൽ 65 ഏക്കർ സ്ഥലത്ത് ഇനി നെല്ലു വിളയും. മാവൂർ പാടശേഖര സമിതിയുടെയും മാവൂർ കൃഷിഭവൻ്റെയും നേതൃത്വത്തിലാണ് മാവൂർ പാടത്ത് വൻതോതില്‍ നെല്‍കൃഷിയൊരുക്കുന്നത്.
നിലവിൽ മാവൂർ പാടത്ത് ചുരുക്കം സ്ഥലങ്ങളിൽ നെൽക്കൃഷിയും ബാക്കി ഭാഗങ്ങളിൽ വാഴക്കൃഷിയും വ്യാപകമാണ്. ഇത്തവണ ആ പ്രദേശത്തും വാഴയുടെ അളവ് കുറച്ച് നെല്ല് വിളയിക്കാനാണ് പദ്ധതി. മാവൂർ പാടത്ത് കർഷകദിനത്തിൽ ചിങ്ങം ഒന്നിന് നെൽകൃഷി പദ്ധതി തുടങ്ങി. മൂന്ന് ഘട്ടങ്ങളിലായി 65 ഏക്കറിൽ കൃഷിയിറക്കും.
ഒന്നാം ഘട്ടത്തില്‍ 25 ഓളം കർഷകരുടെ നേതൃത്വത്തില്‍ 25 ഏക്കറിലും രണ്ടാം ഘട്ടത്തില്‍ ഒരു മാസത്തിനകം 15 ഏക്കറിലും മൂന്നാം ഘട്ടത്തില്‍ തുടർന്നുള്ള മാസത്തില്‍ 25 ഏക്കറിലും വിത്തിറക്കും. മട്ടത്രിവേണി ഇനത്തിലുള്ള നെല്ലാണ് കൃഷി ചെയ്തത്. ജില്ല പഞ്ചായത്ത് അംഗം സുധ കമ്ബളത്ത് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. മാവൂർ കൃഷി ഓഫിസർ ഡോ. ദർശന ദിലീപ്, സലീം ചെറുതൊടികയില്‍, എ.എൻ. മരക്കാർ ബാവ, വാസു കമ്ബളത്ത്, കമ്ബളത്ത് വിജയൻ, ഗിരീഷ് കമ്ബളത്ത്, ആയോത്ത് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.