എലത്തൂർ: മുസ്ലിം ലീഗ് എലത്തൂർ മേഖല കമ്മിറ്റിയും ഗ്രീൻ ഗ്ലോബൽ വെൽഫെയർ & ചാരിറ്റബിൾ സൊസൈറ്റി എലത്തൂരും, കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നിരവധി പേർക്ക് ആശ്വാസമായി. എലത്തൂർ എം ഐ മദ്റസയിൽ നടന്ന ക്യാമ്പിൽ ആയിരത്തിൽ പരം ആളുകൾ പങ്കെടുത്തു.
ഷാസിൽ മുഹിയുദ്ധീൻ്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടി കോഴിക്കോട് സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ആസിഫ് ടി.കെ അധ്യക്ഷനായി. സി.എച്ച് സെൻ്റർ സെക്രട്ടറി ഒ.ഉസ്സയിൻ പദ്ധതിയെ പരിചയപ്പെടുത്തി. മുസ്ലീം ലീഗ് എലത്തൂർ മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് വി.എം മുഹമ്മദ് മാസ്റ്റർ, കോഴിക്കോട് സി.എച്ച് സെന്റർ പ്രസിഡണ്ട് കെ.പി. കോയ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. ഷിജിന, കെ.എം. മുഹമ്മദ് നിസാർ, അബ്ദുറഹ്മാൻ മാട്ടുവയിൽ, ഷൈജു പുത്തലത്ത്, സലീം ഹാജി മാളിയേക്കൽ, സിറാജ് എരഞ്ഞിക്കൽ, സി.മൻസൂർ അലി, കെ.കെ മുസ്തഫ, കെ.വി ബാസിത്, എന്നിവർ സംസാരിച്ചു. ഡോ. ശഹദിയ ശെറിൻ ബോധവൽകരണ ക്ലാസ് എടുത്തു. ഖാദർ ഹാജി, സലാം പാളിയത്തിൽ, ടി.എൻ ഹനീഫ ഹാജി, റൂബിനാസ് കോട്ടേടത്ത്, ഇസ്മായിൽ പി.വി, റാസിക്ക് പാണ്ടികശാല, അബ്ദുൽ സലാം കൂട്ടാക്കിൽ, ബഷീർ മാളിയേക്കൽ, എ.പി റഹൂഫ്, ബി.എച്ച് കുഞ്ഞഹമ്മദ്, കെ.എം. കോയ, ഫഹദ് ടി.വി, ഹസർ മാസ്റ്റർ, ഹബീബ് റഹ്മാൻ, സ്വാലിഹ് എരഞ്ഞിക്കൽ, അസ്‌കർ താഴത്തയിൽ, ഹാസിഫ് എസ്.എം, ഷെരീഫ് അഴിക്കൽ, മുഹമ്മദ് കോയ അഴിക്കൽ, മൂസക്കോയ, ഹൈറുനിസ്സ, നിഷ, ഷെമീന കൂട്ടാക്കിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അബ്ദുൽ കരീം കരിയാട്ടിൽ സ്വാഗതവും മുഹമ്മദ് കോയ പാണ്ടികശാല നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.