എറണാകുളം: എറണാകുളം തേവര ഫെറിയില്‍ ഗവ ഫിഷറീസ് സ്‌കൂളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഗവ വികലാംഗ വനിതാ മന്ദിരത്തിലെ നിവാസികളെ പരിചരിക്കുന്നതിനായി മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ തെരഞ്ഞെടുക്കുന്നതിന് ആഗസ്റ്റ് 24 ന് രാവിലെ 11 ന് വനിതാ മന്ദിരത്തില്‍ വാക്-ഇന്‍ ഇന്റവ്യൂ നടത്തുന്നു.
ജോലി താത്കാലിക വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാര്‍ഥികള്‍ എട്ടാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുളള 25 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളായിരിക്കണം. രാത്രിയും പകലും ഡ്യൂട്ടിയും, അവശ്യ സന്ദര്‍ഭങ്ങളില്‍ ആശുപത്രി ഡ്യൂട്ടിയും ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഇലക്ടറല്‍ ഐ ഡി/റേഷന്‍ കാര്‍ഡ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഇന്ന് രാവിലെ 11 ന് എറണാകുളം ഗവ വികലാംഗ വനിതാമന്ദിരത്തില്‍ എത്തണം.
കണ്‍കറന്റ് ഓഡിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു
ദേശീയ ആരോഗ്യ മിഷന്റെ കീഴില്‍ ഡിസ്ട്രിക് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ് (ഡിപിഎംഎസ് യു) എറണാകുളം 2024-25 വര്‍ഷത്തേക്കുള്ള മറ്റു പെരിഫറല്‍ സ്ഥാപനങ്ങളുടെ കണ്‍കറന്റ് ഓഡിറ്റിനായി ശീര്‍ഷകമെഴുതി സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ഹെഡ്ഓഫീസ് അല്ലെങ്കില്‍ ശാഖ ജില്ലയില്‍ നിന്നുള്ളവരില്‍ നിന്ന് ക്ഷണിക്കുന്നു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ്, എന്‍ എച്ച് എം, എറണാകുളം എന്ന വിലാസത്തില്‍ നല്‍കേണ്ടതാണ്. ടെന്‍ഡര്‍ സെപ്റ്റംബര്‍ 11 ന് രാവിലെ 11 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2354737.
മള്‍ട്ടിടാസ്‌ക്ക് വര്‍ക്കര്‍ കരാര്‍ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന മാനസിക വിമുക്തി നേടിയവരുടെ ഗവ.ആശാഭവന്‍ എന്ന സ്ഥാപനത്തിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിടാസ്‌ക്ക് വര്‍ക്കര്‍ തസ്തികയിലേയ്ക്ക് പുരുഷന്‍മാരില്‍ നിന്നും ജെപിഎച്ച്എന്‍ തസ്തികയിലേയ്ക്ക് 2 വര്‍ഷത്തില്‍ കുറയാതെ സൈക്യാട്രിക് മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകര്‍ എട്ടാംതരം പാസ്സായവരും സാമാന്യം ആരോഗ്യമുള്ളവരും സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കാര്യങ്ങള്‍ നോക്കുന്നതിനും പരിചരിക്കുന്നതിനും സേവന തത്പരത ഉള്ളവരും രാത്രിയും പകലും ജോലി ചെയ്യുവാന്‍ സന്നദ്ധത ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള വ്യക്തികള്‍ സെപ്റ്റംബര്‍ 29ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ രാവിലെ 10.30-ന് മുന്‍പായി എത്തണം. പ്രായ പരിധി 50 വരെ
താത്പര്യ പത്രം സമര്‍പ്പിക്കാനുള്ള തീയതി നീട്ടി
കേരള ഹൈേേക്കാടതി വളപ്പില്‍ ഉദ്ദേശിക്കുന്ന സ്റ്റീല്‍ നിര്‍മിതിക്കായി യോജ്യമായ ഡിസൈന്‍ തയാറാക്കുന്നതിനുള്ള താത്പര്യപത്രം സമര്‍പ്പിക്കുന്നതിനും തുറക്കുന്നതിനുമുള്ള തീയതി യഥാക്രമം സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളിലേക്ക് നീട്ടിയതായി രജിസ്ട്രാര്‍ (അഡ്മിനിസ്‌ട്രേഷന്‍) അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.