ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനായി കൊച്ചി സിറ്റി പോലിസ് കമ്മിഷണറുടെയും, ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെയും നേതൃത്വത്തില്‍ കൊച്ചി സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 37 സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
റസിഡന്‍സ് അസോസിയേഷനുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍. വ്യവസായ സ്ഥപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിയെടുക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.