പലതരം ആന്റി ഓക്സിഡെന്റുകളും നിരവധി പോഷകഗുണങ്ങളും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ ജീരക വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. ജീരക വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, കോപ്പർ, മാംഗനീസ് എന്നിവ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ജീര വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.
വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും പരിഹരിക്കാൻ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം പല പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സഹായിക്കും. ജീരക വിത്തുകളിൽ തൈമോൾ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു. വയറിളക്കം, ഓക്കാനം, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കാനും ജീരകം സഹായകമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് ജീരകം. ജീരക വിത്തുകളിൽ ആന്റി മൈക്രോബിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. ഇരുമ്പിൻറെ കുറവ് മൂലമാണ് വിളർച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനും ജീരക വെള്ളം പതിവാക്കാം. ചർമ്മത്തിൻറെ ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.