വാരാന്ത്യങ്ങളില്‍ ഉറങ്ങുന്നത് ഉറക്കക്കുറവുള്ള വ്യക്തികളില്‍ ഹൃദ്‌രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പുതിയ പഠനങ്ങള്‍. ദിവസം ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാത്തവര്‍ക്കാണ് ഹൃദരോഗ സാധ്യത കൂടുതലായി കാണുക. ഹൃദയാരോഗ്യം മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സാധ്യമാകുമ്പോഴെല്ലാം ഉറക്കത്തിന് മുന്‍ഗണന നല്‍കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
വാരാന്ത്യങ്ങളില്‍ ഉറങ്ങുന്നത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത 20% വരെ കുറയ്ക്കാനാവുമെന്നാണ് പഠനം.
നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന മൂന്ന് അടിസ്ഥാന മാർഗങ്ങൾ നിര്‍ദേശിക്കാം
- പതിവായി വ്യായാമം ചെയ്യുക
- ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
- പുകയിലയും മദ്യവും ഒഴിവാക്കുക
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.