സര്‍ക്കാര്‍ ഫയലിലെ മുഖ്യമന്ത്രിയുടെ പേരിലുള്ള ഒപ്പ് വ്യാജം എന്ന ആരോപണത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. മുഖ്യ മന്ത്രിയും ധനമന്ത്രിയും പറയുന്നത് പച്ചക്കള്ളമാണെന്നും വിഷയത്തില്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മുഖ്യമന്ത്രി സൈബര്‍ നിരക്ഷരന് ആണെന്നും ചികില്‍സയിലുള്ള മുഖ്യമന്ത്രി 39 ഫയല്‍ ഒറ്റ ദിവസം ഒപ്പിട്ടു എന്നു പറയുന്നതും അവിശ്വസനീയമാണെന്ന് സന്ദീപ് വ്യക്തമാക്കി. അദ്ദേഹത്തിന് ആരാണ് സാങ്കേതിക സഹായം നല്‍കിയതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
മലയാള സിനിമയിലെ മയക്ക് മരുന്ന് മാഫിയയുടെ സാന്നിധ്യവും അന്വേഷിക്കണം. പള്‍സര്‍ സുനിയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും സന്ദീപ് പറഞ്ഞു. ബംഗളൂരുവില്‍ അറസ്റ്റിലായ നടിയും ബിനീഷ് കോടിയേരിയും ഒരു മലയാള സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.അന്ന് തുടങ്ങിയ ബന്ധമാണോ ബിനീഷ് കോടിയേരിക്ക് ആ നടിയുമായിട്ടുള്ളത് എന്നും വ്യക്തമാക്കണമെന്നും സന്ദീപ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.