ന്യൂഡല്‍ഹി: യൂട്യൂബില്‍നിന്നും ഡിസ്ലൈക് ഓപ്ഷന് ഒഴിവാക്കുന്ന ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ‘അവര്‍ക്ക് ഡിസ്ലൈക്കുകളും കമന്‍റുകളും നിര്‍ത്തലാക്കാന്‍ പറ്റിയേക്കാം, പക്ഷേ നിങ്ങള്‍ ശബ്ദിക്കുന്നത് നിര്‍ത്താന്‍ കഴിയില്ല. നിങ്ങളുടെ ശബ്ദം ഞങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കും’ – രാഹുല്‍ ട്വീറ്റ് ചെയ്തു.
രാജ്യം സ്വയം പര്യാപ്തത നേടാന്‍ വീടുകളില്‍ ഇന്ത്യന്‍ പട്ടിയെ വളര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് 12 ലക്ഷത്തിലേറെ ഡിസ്ലൈക് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള പ്രസംഗങ്ങള്‍ക്കും ഡിസ്ലൈക് വര്‍ധിച്ചതിന് പിന്നാലെ ഡിസ്ലൈക് ഓപ്ഷനും നെഗറ്റീവ് കമന്‍റുകളും ഒഴിവാക്കാന്‍ ബി.ജെ.പി തീരുമാനിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ആര്‍.ആര്‍.ബി പരീക്ഷ ടാഗോടെയാണ് രാഹുലിന്‍െറ പുതിയ ട്വീറ്റ്.
കോവിഡ് ഭീതിത സാഹചര്യത്തില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളെഴുതാന്‍ നിര്‍ബന്ധിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളായിരുന്നു ഡിസ്ലൈക്കടിക്കുന്നതില് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ സംഗതി കൈവിട്ടതോടെ ഡിസ്ലൈക് കാമ്ബയിന്‍ കോണ്‍ഗ്രസിന്‍െറ പണിയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ആര്‍.ആര്‍.ബി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചതിനുപിന്നാലെയും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.