തലമുടി കൊഴിച്ചിൽ മാറ്റാനും മുടി വളരാനും സഹായിക്കുന്ന ഒന്നാണ് റോസ്‌മേരി ഓയില്‍. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ, ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് റോസ്‌മേരി ഓയില്‍. ഇതിന്‍റെ ഏറ്റവും വലിയ ഗുണം കാര്‍നോസിക് ആസിഡ് എന്ന ഘടകമാണ്. ഇത് നമ്മുടെ നശിച്ച് പോകുന്ന കോശങ്ങളെ പുനര്‍ജീവിപ്പിച്ച് തലമുടിക്ക് ഗുണം നല്‍കും.
കൂടാതെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി കൊഴിച്ചിലിനെ തടയാനും കരുത്തുറ്റ മുടി വളരാനും റോസ്‌മേരി ഓയില്‍ സഹായിക്കും. ഇവയുടെ ആൻ്റി ഓക്‌സിഡൻ്റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ താരനെ അകറ്റാനും തലമുടി പൊട്ടി പോകുന്ന അവസ്ഥയെ തടയാനും മുടി തഴച്ച് വളരാനും സഹായിക്കും. അകാലനരയെ തടയാനും റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. തലയോട്ടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താനും, പിഎച്ച് ലെവൽ ബാലൻസ് ചെയ്യാനും ഇവ സഹായിക്കും.ഇതിനായി റോസ്‌മേരി ഓയില്‍ തലയില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.