നിലമ്ബൂർ ; കാർഷിക സെൻസസിന്റെ രണ്ടാംഘട്ട വിവര ശേഖരണത്തിന് നിലമ്ബൂർ ബ്ലോക്കില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിലെ കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയിലെ കൃഷി, ജലസേചന രീതി തുടങ്ങിയ വിവരങ്ങളാണ് രണ്ടാം ഘട്ടത്തില്‍ രേഖപ്പെടുത്തുക.
അടുത്ത ഘട്ടമായി കൃഷിരീതി, കീടനാശിനി പ്രയോഗം, കൃഷിച്ചെലവ്, കാർഷിക വായ്പകള്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. അഞ്ചു വർഷത്തിലൊരിക്കല്‍ നടത്തുന്ന കാർഷിക സെൻസസിന്റെ ഭാഗമായാണു നടപടികള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.