കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണവിധേയരായ യുട്യൂബ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായിട്ടുള്ള എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിന്‍റെ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയതായാണ് പരാതി. ക്ലാസുകളുടെ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നൽകുമെന്ന് എ ഐ വൈ എഫ് അറിയിച്ചു.
എം എസ് സൊല്യൂഷന്‍സിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളിലാണ് അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജുകളിലും അപ്ലോഡ് ചെയ്തിട്ടുണ്ട്.. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായു ള്ള ക്ലാസുകളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതില്‍ പ്രതിഷേധവുമായി എ ഐ വൈ എഫ് രംഗത്തെത്തി.
അതേ സമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സിനെതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്‍റെ കൊടുവള്ളിയിലെ ഓഫീസ് അടച്ചിരിക്കുകയാണ്. ഏതന്വേഷണവുമായി സഹകരിക്കാമെന്ന് സ്ഥാപനത്തിന്റെ സി ഇ ഒ ഷുഹൈബ് ഇന്നലെ യുട്യുബ് ചാനലിലൂടെ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തെ ഇന്നലെ മുതല്‍ ഫോണില്‍ ലഭ്യമല്ല. ഷുഹൈബ് നാട്ടില്‍ നിന്നും മാറി നില്‍ക്കുകയാണ്. കഴിഞ്ഞ മൂന്ന് പാദ വാര്‍ഷിക പരീക്ഷകളിലായി ഈ യൂട്യൂബ് ചാനല്‍ വഴി ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.