ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ ഡിസംബർ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. 19നാണ് പരീക്ഷകള്‍ സമാപിക്കുക. എങ്കിലും 20ന് വൈകുന്നേരം സ്‌കൂളുകള്‍ അടച്ചാല്‍ മതിയെന്നാണ് നിർദേശം.
ഏതെങ്കിലും സാഹചര്യത്തില്‍ ഒരു ദിവസത്തെ പരീക്ഷ മാറ്റി വയ്‌ക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യത്തിനാണ് 20ന് അടച്ചാല്‍ മതിയെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതോടെ ക്രിസ്മസ് അവധി ദിവസങ്ങളുടെ എണ്ണം ഒൻപത് ആയി കുറയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.