നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഇനി തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും ലഭിക്കും.
നീര ടെക്‌നീഷന്‍മാര്‍ക്കും പരമാവധി ഏഴു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഈ പദ്ധതിയില്‍ ഇതുവരെ അഞ്ചു ലക്ഷം രൂപയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷയായി നല്‍കിയിരുന്നത്. രണ്ടു ലക്ഷം രൂപ വരെ ചികിത്സാ ചെലവുകള്‍ക്കുള്ള ധനസഹായമായും ലഭിക്കും. 18 നും 65 നും ഇടയില്‍ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും നീര ടെക്‌നീഷന്‍മാര്‍ക്കും ഒരു വര്‍ഷത്തേക്ക് ഗുണഭോക്തൃ വിഹിതമായ 239 രൂപ വാര്‍ഷിക പ്രീമിയമടച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ നേടാവുന്നതാണ്.
ആദ്യ വര്‍ഷം ഇന്‍ഷ്വറന്‍സ് പരിരക്ഷ സൗജന്യം
നാളികേര വികസന ബോര്‍ഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം ആദ്യ വര്‍ഷം ഇന്‍ഷ്വറന്‍സ് പരിരക്ഷ സൗജന്യമായി ലഭിക്കും. കൃഷി ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍, സിപിസി ഡയറക്ടര്‍ തുടങ്ങിയവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം, വയസ് തെളിയിക്കുന്ന രേഖയോടൊപ്പം, ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സഹിതം ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേര ഭവന്‍, എസ്‌ആര്‍വി റോഡ്, കൊച്ചി – 682011, എന്ന വിലാസത്തില്‍ അയയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് നാളികേര വികസന ബോര്‍ഡിന്റെ www.coconutboard.gov.in എന്ന വെബ്‌സൈറ്റിലോ, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവുമായി 04842377266, Ext. 255 എന്ന നമ്ബരിലോ ബന്ധപ്പെടുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.