വിവാഹ പാർട്ടിയുടെ വാഹനങ്ങള്‍ തമ്മില്‍ ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡില്‍ കൂട്ടത്തല്ല് നടന്നത്.
അടിവാരത്ത് ഞായറാഴ്ചയാണ് സംഭവം. മുൻ എം.എല്‍.എ യുടെ ബന്ധുക്കള്‍ സഞ്ചരിച്ച കാറിനാണ് മറ്റൊരു വാഹനം തട്ടിയത്. പത്തിലധികം ആളുകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരുകൂട്ടർക്കും പരാതി ഇല്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. യുവാക്കള്‍ തമ്മിലടിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഏറെ നേരം ഇരു സംഘങ്ങളും തമ്മിലടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.