കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ വ്യാജ ഡീസൽ ശേഖരം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് എ സി പി ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്തോയെന്നത് സംബന്ധിച്ച് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
എവിടെ നിന്നാണ് ഈ വ്യാജ ഇന്ധനം എത്തിയതെന്നടക്കം വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഗോഡൗണിൽ ഇരുമ്പ് കൂടുകൾക്കകത്ത് വലിയ കന്നാസിലാണ് വ്യാജ ഡീസൽ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഗോഡൗണിൽ പരിശോധന നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.