തൊട്ടില്‍പാലം: കാവിലുംപാറ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം തെരുവ് നായകള്‍ക്ക് പേ വിഷബാധയ്ക്കെതിരേ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ശ്രീധരൻ വെറ്റിനറി ലൈവ് സ്റ്റോക്ക് അസിസ്റ്റന്‍റ് ചിത്രക്ക് കുത്തിവയ്പ്പ് വാക്സിൻ കൈമാറി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സാലി സജി, അംഗങ്ങളായ വി.കെ. സുരേന്ദ്രൻ, പി.കെ. പുരുഷോത്തമൻ, മൊയ്തീൻ കുഞ്ഞ്, പുഷ്പ തോട്ടും ചിറ, സീനിയർ വെറ്റിനറി സർജൻ ഡോ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.