കുന്ദമംഗലം: വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. ഫോണിനടുത്ത് സൂക്ഷിച്ചിരുന്ന രണ്ട് 500 രൂപയുടെ നോട്ടുകൾ ഭാഗികമായി കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഏകദേശം 14,000 രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചതെന്ന് അനൂജ പറഞ്ഞു. കുടുംബശ്രീക്ക് പണം നൽകുന്നതിനായി സൂക്ഷിച്ചിരുന്ന പണവും കത്തിനശിച്ചുവെന്നും അവർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.