മാവൂർ: തെങ്ങിലക്കടവില്‍ അപകടകരമാം വിധത്തില്‍ സ്കൂട്ടർ യാത്ര. സ്കൂട്ടറില്‍ തിരിഞ്ഞിരുന്നു മൊബൈലില്‍ കളിക്കുന്ന ചെറിയ പെണ്‍കുട്ടിയുമായാണ് യാത്ര. വാഹനം ഓടിക്കുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
മറ്റൊരു യാത്രക്കാരൻ പിന്നില്‍ നിന്നു പകർത്തിയ ദൃശ്യങ്ങളാണ് സമൂഹിക മാധ്യമങ്ങിളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ മാവൂർ സ്വദേശി ഷഫീഖിനെതിരെ മാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.