മാവൂർ: മാവൂരിൽ ബസ് ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മാവൂർ പാറമ്മൽ പുതുക്കൂടിച്ചാലിൽ സ്വദേശിയായ ശുക്കൂറിനാണ് പരിക്കേറ്റത്. മാവൂർ ക്രസന്റ് സ്കൂളിന് സമീപമാണ് അപകടം. റോഡ് മുറിച്ചു നടക്കുകയായിരുന്ന ശുക്കൂറിനെ ബസ് ഇടിച്ചിടുകയായിരുന്നു.
മുക്കം- മാവൂർ കോഴിക്കോട് റൂട്ടിലോടുന്ന ബറോസ ബസാണ് ഷുക്കോറിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ശുക്കൂറിന് തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാവൂർ പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.