കോഴിക്കോട്: കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. നഗരത്തിലെ ഫ്ലൈഓവറിൽ ഓവർടേക്ക് ചെയ്തതിനാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
കോഴിക്കോട് അരയിടത്ത് പാലത്തിൽ സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധനകൾ നടത്തുകയാണ്. ഇന്നലെയും ഇന്നും നടത്തിയ പരിശോധനകളിൽ അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കിയിരുന്നു. സ്പീഡ് ഗവർണർ ഘടിപ്പിക്കാതിരിക്കുക, ടയറുകളുടെ തെയ്മാനം തുടങ്ങി വിവിധ കാര്യങ്ങള്‍ ഈ ബസുകള്‍ പാലിക്കുന്നില്ല എന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.