കോഴിക്കോട്: വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ ജില്ലയില്‍ ഇതുവരെ ചെറുതും വലുതുമായ 145 ഇടങ്ങളില്‍ തീപിടിത്തം.
ആളൊഴിഞ്ഞ പറമ്ബുകളിലും അടിക്കാടുകള്‍ക്കും മാലിന്യം കൂട്ടിയിട്ട ഇടങ്ങളിലുമാണ് വ്യാപകമായി തീപിടിക്കുന്നത്. മീഞ്ചന്ത ഫയർ സ്റ്റേഷന് കീഴിലാണ് ഏറ്റവും കൂടുതല്‍ തീപിടിത്തങ്ങള്‍ ഉണ്ടായത്. 31എണ്ണം. ദിവസേന ശരാശരി അഞ്ചും ആറും തീപിടിത്തങ്ങളാണുണ്ടാകുന്നത്. വേനല്‍ച്ചൂടിനൊപ്പം ചപ്പുചവറുകള്‍ക്കു തീയിടുന്നതും അലക്ഷ്യമായി സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതുമാണ് തീപടരാനുള്ള പ്രധാന കാരണം.
വിശ്രമമമില്ലാതെ അഗ്നിരക്ഷാ സേന
വേനലിന്റെ തുടക്കത്തിലേ ചൂട് കൂടിയതോടെ അഗ്നിരക്ഷാ സേനയ്ക്കും വിശ്രമമില്ല. ദിവസവും ശരാശരി അഞ്ചും ഫയർ കോളുകളാണ് വിവിധ ഫയർ സ്റ്റേഷനുകളിലായി എത്തുന്നത്. വേനല്‍ചൂടിനൊപ്പം തീപിടിത്തങ്ങളുടെ എണ്ണവും കൂടിയതോടെ അഗ്നിരക്ഷാ സേനപ്രതിരോധ പ്രവർത്തനളും ശക്തമാക്കി. പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി. സ്ഥിരം തീപിടിത്തമുണ്ടാകുന്ന ഇടങ്ങള്‍ അഗ്നിരക്ഷാ സേന പരിശോധിച്ച് സുരക്ഷയൊരുക്കി. പൊതുജനങ്ങള്‍ക്ക് ബോധവത്കരണവും നല്‍കുന്നുണ്ട്. തീപിടിത്തമുണ്ടായാല്‍ അണയ്ക്കാൻ ആവശ്യത്തിന് വെള്ളം ഫയർസ്റ്റേഷനുകളില്‍ ഒരുക്കി.
3000 മുതല്‍ 5000 വരെ ലിറ്റർ വെളളം സംഭരിച്ചുവയ്ക്കുന്ന മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍, 11300 ലിറ്റർ വെള്ളം സംഭരിക്കാനുന്ന ഫോം ടെൻറുകള്‍, ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍, വാട്ടർമിസ്റ്ര് തുടങ്ങിയവ ഓരോ സ്റ്റേഷനുകളിലും സജ്ജമാണ്. തീയണയ്ക്കാനായി ഫോം ടെന്ററുമുണ്ട്.
ഫയർ സ്റ്രേഷൻ – തീപിടിത്തം ( ജനുവരി മുതല്‍ )
മീഞ്ചന്ത – 31
കോഴിക്കോട് ബീച്ച് – 26
വെള്ളിമാട്കുന്ന് – 17
പേരാമ്ബ്ര – 10
നാദാപുരം – 6
മുക്കം -19
നരിക്കുനി – 17
കൊയിലാണ്ടി – 9
വടകര – 10
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.