മാവൂർ: യുവതിയോട് മോശമായി പെരുമാറി ദേഹോപദ്രവം നടത്തിയ പ്രതി പിടിയില്‍. മാവൂർ നായർകുഴി സ്വദേശി മാളികത്തടം കോളനിയില്‍ പ്രശാന്ത് (39)നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2013 ഒക്ടോബറിലാണ് സംഭവം. മാളികത്തടം കോളനിയിലെ യുവതിയുടെ കൈ പിടിച്ച് തിരിച്ച് മോശമായി പെരുമാറിയതിന് മാവൂർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നറിഞ്ഞ പ്രതി അറസ്റ്റിനെ ഭയന്ന് വീട്ടില്‍നിന്നും കുടകിലേയ്ക്ക് ഒളിവില്‍പോവുകയും പിന്നീട് നാട്ടിലേയ്ക്ക് വരാതെ കുടകില്‍ എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.